കൊച്ചി : മുഖ്യമന്ത്രി വി ഡി സതീശന്റെ സെക്രട്ടറിയായി രത്തൻ യു ഖേൽക്കറെ നിയമിച്ചതിൽ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ സുരേന്ദ്രൻ . ബംഗാളിൽ ബി. ജെ. പി ചെയ്താൽ വോട്ടു ചോരിക്കുള്ള സമ്മാനമാണതെന്ന് നിലവിളിക്കുന്നവരാണ് കോൺഗ്രസുകാരെന്ന് സുരേന്ദ്രൻ പറയുന്നു. കേരളത്തിൽ വി. ഡി. സതീശൻ ചെയ്താൽ ജനാധിപത്യത്തിന്റെ സൗന്ദര്യം. രാഹുലും കമ്പനിയും ഭൂലോക ഇരട്ടത്താപ്പ് സംഘമാണെന്നും സുരേന്ദ്രൻ പറയുന്നു.
അതേസമയം രത്തൻ ഖേൽക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചു കൊണ്ടുള്ള ഉത്തരവ് ഇന്നാണ് ഇറങ്ങിയത് . 2003 ബാച്ച് കേരള കേഡർ ഐ എ എസ് ഉദ്യോഗസ്ഥനാണ് രത്തൻ യു ഖേൽക്കർ . കർണാടക സ്വദേശിയാണ് അദ്ദേഹം. 2024 ലാണ് അദ്ദേഹത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ കേരളത്തിന്റെ മുഖ്യ തെരഞ്ഞെടുപ് കമ്മീഷണറായി നിയമിച്ചത് . കണ്ണൂർ കളക്ടറായും , കേരള മെഡിക്കൽ മിഷൻ ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. വി ഡി സതീശനാണ് രത്തൻ ഖേൽക്കറിന്റെ പേര് നിർദേശിച്ചത് . ഇതിനെതിരെ സിപിഎമ്മും രംഗത്ത് വന്നിട്ടുണ്ട്.

