ഡബ്ലിൻ: തുർക്കിയിൽ നിന്നും മടങ്ങിയ ഐറിഷ് സംഘം അയർലൻഡിലെത്തി ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് 11 പേർ അടങ്ങുന്ന സംഘം ഡബ്ലിൻ വിമാനത്താവളത്തിൽ എത്തിയത്. ഇവരെ കുടുംബാംഗങ്ങളും പിന്തുണയ്ക്കുന്നവരും ചേർന്ന് സ്വീകരിച്ചു. ആർപ്പുവിളികളോടെയായിരുന്നു ഇവർക്ക് സ്വീകരണം നൽകിയത്.
ഇസ്താംബൂളിൽ നിന്നായിരുന്നു ഇവർ പുറപ്പെട്ടത്. ഇവരെ സ്വീകരിക്കാൻ രാവിലെ മുതൽ തന്നെ ആളുകൾ ഡബ്ലിൻ വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിൽ കാത്തിരുന്നു. തിങ്കളാഴ്ച ആയിരുന്നു ഗാസയിലേക്ക് പോയ ബോട്ടിൽ ഉണ്ടായിരുന്നവരെ ഇസ്രായേൽ സേന തടഞ്ഞത്. ഇവർ ഉൾപ്പെടെ 400 ലധികം പേരെ സേന തടവിലാക്കിയിരുന്നു.
Discussion about this post

