കിൽഡെയർ: കൗണ്ടി കിൽഡെയറിൽ വാഹനാപകടം. നാല് പേർക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. അപകടത്തിന്റെ വിശദാംശങ്ങൾ തേടി പോലീസ് അഭ്യർത്ഥന പുറപ്പെടുവിച്ചിട്ടുണ്ട്.
ബാർബേർസ്ടൗണിലെ ആർ 406 ൽ ആയിരുന്നു അപകടം ഉണ്ടായത്. രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ കൗമാരക്കാരെ താല യൂണിവേഴ്സിറ്റി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. 20 വയസ്സുള്ള യുവാവിനെ കനോലി ആശുപത്രിയിലും പ്രവേശിപ്പിച്ചു. രണ്ടാമത്തെ കാറിൽ ഉണ്ടായിരുന്ന 50 വയസ്സുള്ള സ്ത്രീയെയും താല യൂണിവേഴ്സിറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി. നിലവിൽ എലലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്.
Discussion about this post

