ഡബ്ലിൻ: അയർലന്റ് സർക്കാരിനെ പ്രശംസിച്ച് അമേരിക്കൻ മുൻ ഇന്റലിജൻസ് മേധാവി ജോൺ ബ്രണ്ണൻ. ഇസ്രായേൽ- പലസ്തീൻ സംഘർഷത്തിൽ അയർലന്റ് സർക്കാർ സ്വീകരിച്ച പലസ്തീൻ അനുകൂല നിലപാടാണ് പ്രശംസയ്ക്ക് ആധാരം. അയർലന്റ് സ്വീകരിച്ച നിലപാട് നിരവധി അമേരിക്കക്കാരെ സന്തോഷിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. 2013 മുതൽ 2017 വരെ സിഐഎയുടെ ഡയറക്ടർ ആയിരുന്നു ജോൺ ബ്രണ്ണൻ.
പലസ്തീൻ സമൃദ്ധിപ്രാപിക്കരുതെന്ന് ആഗ്രഹിക്കുന്ന നേതാവാണ് ബെഞ്ചമിൻ നെതന്യാഹു. ഇതിനിടെ പലസ്തീനൊപ്പം ചേരാൻ അയർലന്റ് എടുത്ത തീരുമാനം ധാരാളം അമേരിക്കക്കാരെ സന്തോഷിപ്പിച്ചു. സ്ഥിതി ഇത്രയധികം വഷളായത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post

