ബെൽഫാസ്റ്റ്: ബെൽഫാസ്റ്റ് സിറ്റി എയർപോർട്ടിൽ വിമാനങ്ങൾ റദ്ദാക്കി. 30 ഓളം വിമാനങ്ങളാണ് റദ്ദാക്കിയത്. ചന്ദ്രാ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ അനുഭവപ്പെടുന്ന പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് വിമാനങ്ങൾ റദ്ദാക്കിയത്.
വിമാനത്താവളത്തിൽ നിന്നും പുറപ്പെടാനിരിക്കുന്ന 15 വിമാനങ്ങളും, വിമാനത്താവളത്തിൽ എത്തേണ്ടിയിരുന്ന 15 വിമാനങ്ങളുമാണ് റദ്ദാക്കിയത്. എയർ ലിംഗസ്, എയർ ലിംഗസ് റീജിയണൽ, ബ്രിട്ടീഷ് എയർവേയ്സ് എന്നീ വിമാന കമ്പനികളുടെ വിമാനങ്ങൾ ഇതിൽ ഉൾപ്പെട്ടിരിക്കുന്നു.
Discussion about this post

