കോർക്ക്: കോർക്ക് തീരത്ത് മുങ്ങിമരിച്ച മത്സ്യത്തൊഴിലാളിയെ തിരിച്ചറിഞ്ഞു. 57 വയസ്സുള്ള കാസിൽടൗൺബേർ സ്വദേശി മൈക്കിൾ ഹാരിംഗ്ടൺ ആണ് മരിച്ചത്. ഇന്നലെ രാവിലെയോടെയായിരുന്നു അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. 57 വയസ്സായിരുന്നു അദ്ദേഹത്തിന്.
ഞായറാഴ്ച രാത്രി ബോട്ടിൽ മീൻ പിടിക്കാനായി പോകുകയായിരുന്നു അദ്ദേഹം. ഇതിനിടെ ബോട്ട് മുങ്ങുകയായിരുന്നുവെന്നാണ് നിഗമനം. ഇതുമായി ബന്ധപ്പെട്ട സിഗ്നൽ ലഭിച്ചതിന് പിന്നാലെ ആർഎൻഎൽഐ സംഘം സ്ഥലത്ത് എത്തുകയായിരുന്നു. രാത്രി മുഴുവനും നീണ്ട തിരച്ചിലിനൊടുവിൽ ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടെടുത്തത്.
Discussion about this post

