ഡബ്ലിൻ: കാത്തിരിപ്പിനൊടുവിൽ ഡബ്ലിനിൽ ആദ്യ വാട്ടർസ്പോർട്സ് ക്യാമ്പസ് വരുന്നു. ഇതുമായി ബന്ധപ്പെട്ട കരാറിന് അംഗീകാരം ലഭിച്ചതോടെയാണ് അയർലന്റിന്റെ തലസ്ഥാനനഗരിയിൽ വാട്ടർസ്പോർട്സ് ക്യാമ്പസ് യാഥാർത്ഥ്യം ആകുന്നത്. ഡൺ ലാവോഹയർ ഹാർബറിലാണ് ക്യാമ്പസ് വരിക.
റെഡ്ഡി എ+യുവിനാണ് ക്യാമ്പസ് നിർമ്മാണവുമായി ബന്ധപ്പെട്ട കരാർ. ക്യാമ്പസ് യാഥാർത്ഥ്യമാകുന്നതോട് കൂടി ഡബ്ലിൻ വാട്ടർസ്പോർട്സിന്റെ ആഗോളവേദികൂടിയാകും. നിലവിലെ പദ്ധതി പ്രകാരം സെയിലിംഗ് ഫെസിലിറ്റി, ലോഞ്ചിംഗ് പ്ലാറ്റ്ഫോം, ഇവന്റ്സ് സ്പിൽവേ, ഓഫീസ് ബ്ലോക്ക്, പരിശീലന കേന്ദ്രം എന്നിവയാകും ക്യാമ്പസിന്റെ ഭാഗമാകുക. ഡൺ ലാവോഘെയർ-റാത്ത്ഡൗൺ കൗണ്ടി കൗൺസിൽ, ഐറിഷ് സെയിലിംഗ്, ഡൈവിംഗ് അയർലൻഡ്, ഡൺ ലാവോഘെയർ ഹാർബർ വാട്ടർഫ്രണ്ട് കമ്മ്യൂണിറ്റി എന്നിവയുടെ സഹകരണത്തോടെയുള്ള പദ്ധതിയാണ് നടപ്പിലാകുന്നത്.

