ടിപ്പററി: കൗണ്ടി ടിപ്പററിയിലെ റോസ്ക്രിയയിൽ സൂപ്പർമാർക്കറ്റിൽ തീപിടിത്തം. തിങ്കളാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ടൗണിലെ മെയിൻ സ്ട്രീറ്റിലുള്ള സൂപ്പർവാലു സൂപ്പർമാർക്കറ്റിൽ ആയിരുന്നു സംഭവം.
അർദ്ധരാത്രി രണ്ട് മണിയോടെയായിരുന്നു തീപിടിത്തം ഉണ്ടായത്. വിവരം അറിഞ്ഞ് റോസ്ക്രിയ, ടെമ്പിൾമോർ, നിനാഗ്, ലിമെറിക്ക് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ഫയർഫോഴ്സ് എത്തി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഫയർഫോഴ്സ് അംഗങ്ങൾ തീ നിയന്ത്രണ വിധേയം ആക്കിയത്. തീപിടിത്തത്തിൽ ആർക്കും പരിക്കില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post

