ഡബ്ലിൻ : അമ്മയുടെ മരണവുമായി ബന്ധപ്പെട്ട് 33 കാരൻ അറസ്റ്റിൽ. ഗാൽവേയിലായിരുന്നു സംഭവം . ഡുബ്രാവ്കോ ഓസ്റ്റോജികാണ് അറസ്റ്റിലായത് . ബാലിബ്രിറ്റിലെ ക്ലെയ് മോറിൽ മിലേന ഓസ്റ്റോജിക്കാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി വീട്ടിൽ വെച്ചാണ് ഡുബ്രാവ്കോ അമ്മയെ ആക്രമിച്ചത് . ഗുരുതരമായി പരിക്കേറ്റ മിലേന ഗാൽവേയിലെ യൂണിവേഴ്സിറ്റി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം ഗാൽവേ ജില്ലാ കോടതിയുടെ പ്രത്യേക സിറ്റിങ്ങിൽ ഓസ്റ്റോജിക്കിനെതിരെ ആക്രമണം നടത്തിയതിന് കുറ്റം ചുമത്തി. ജാമ്യാപേക്ഷ നിരസിക്കുകയും ഓസ്റ്റോജിക്കിനെതിരെ കസ്റ്റഡിയിൽ വിടുകയും ചെയ്തു.ജഡ്ജി ഹീലി കേസ് മെയ് 11 ന് ഗാൽവേ ജില്ലാ കോടതിയുടെ സിറ്റിങ്ങിലേക്ക് മാറ്റി.
Discussion about this post

