വെക്സ്ഫോർഡ്: കൗണ്ടി വെക്സ്ഫോർഡിൽ കുതിരയെ വളർത്തുന്ന കേന്ദ്രത്തിൽ തീപിടിത്തം. കുതിര ചത്തു. മറ്റ് കുതിരകളെ കേന്ദ്രത്തിൽ നിന്നും മാറ്റിപ്പാർപ്പിച്ചു. മേഖലയിൽ തീ അണയ്ക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
ന്യൂ റോസിൽ നിന്ന് എട്ട് കിലോമീറ്റർ അകലെയായുള്ള ബാലിക്കെല്ലിയിലെ കേന്ദ്രത്തിലാണ് തീപിടിത്തം ഉണ്ടായത്. രാത്രി 9 മണിയോടെയായിരുന്നു സംഭവം. രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ അണയ്ക്കാനുള്ള ശ്രമം നടത്തുന്നത്. വൈക്കോലിൽ നിന്നാണ് തീ പടർന്നത് എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനുള്ള അന്വേഷണം പ്രാരംഭഘട്ടത്തിൽ ആണെന്നും നിലവിൽ ദുരൂഹത സംശയിക്കുന്നില്ലെന്നും അന്വേഷണസംഘം അറിയിച്ചു .

