ഡബ്ലിൻ: ചെറുകിട ഭവന നിർമ്മാതാക്കൾക്ക് സഹായവുമായി സർക്കാർ. വീടുകൾ നിർമ്മിക്കുന്നതിനായുള്ള ധനസഹായം ലഭിക്കുന്നത് എളുപ്പമാക്കുന്നതിനായി പുതിയ നിയമം കൊണ്ടുവരാനാണ് സർക്കാർ ആലോചിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ ബുധനാഴ്ച ക്യാബിനെറ്റിന് മുൻപിൽ എത്തും.
ഭൂമിവാങ്ങുന്ന ബിൽഡർമാർക്ക് വായ്പ നൽകാൻ ഹോം ബിൽഡിംഗ് ഫിനാൻസിനെ അനുവദിക്കുന്ന നിയമ നിർമ്മാണമാണ് സർക്കാർ പരിഗണിക്കുന്നത്. ധനമന്ത്രി സൈമൺ ഹാരിസാണ് ഇക്കാര്യം അറിയിച്ചത്. അദ്ദേഹം തന്നെയാണ് വിഷയം ക്യാബിനറ്റിന് മുൻപാകെ അവതരിപ്പിക്കുക. നിലവിൽ പ്ലാനിംഗ് അനുമതി തേടുന്നവർക്ക് മാത്രമാണ് സഹായം ലഭിച്ചിരുന്നത്. എന്നാൽ പുതിയ മാറ്റം പ്രകാരം പ്ലാനിംഗ് അനുമതി ലഭിച്ചില്ലെങ്കിലും പണം ലഭിക്കുന്നതാണ്.

