ഡബ്ലിൻ: ഡബ്ലിനിൽ ചുവടുറപ്പിക്കാൻ പ്രമുഖ ജർമ്മൻ ഫാഷൻ റീട്ടെയ്ലറായ ന്യൂയോർക്കർ. ഈ വർഷം അവസാനം പുതിയ സ്റ്റോറിന്റെ ഉദ്ഘാടനം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ന്യൂയോർക്കറിന്റെ ആദ്യ സ്റ്റോർ കൂടിയാണ് ഡബ്ലിനിലേത്. ഭാവിയിൽ കൂടുതൽ ഇടങ്ങളിൽ സ്റ്റോർ ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ജെർവിസ് ഷോപ്പിംഗ് സെന്ററിലാണ് പുതിയ ഔട്ട്ലെറ്റ്. 21,000 ചതുരശ്ര അടിയിലാണ് സ്റ്റോർ ഒരുക്കുന്നത് എന്നാണ് വിവരം. ഈ വർഷം തന്നെ സ്റ്റോർ തുറക്കുമെങ്കലും തിയതി ഇതുവരെ പുറത്തുവിട്ടിട്ടില്ല.
Discussion about this post

