ഇറാൻ-യുഎസ് സംഘർഷങ്ങൾ വർദ്ധിച്ചുവരുന്നതിനിടെ 45,000 ടൺ ഇന്ധനവുമായി എൽപിജി ടാങ്കർ ഹോർമുസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേയ്ക്ക് . നിലവിലുള്ള മിഡിൽ ഈസ്റ്റ് പ്രതിസന്ധി ആഗോള എണ്ണ, വാതക വിതരണ പാതകളിൽ കടുത്ത സമ്മർദ്ദം ചെലുത്തിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും നിർണായകമായ ഊർജ്ജ ഇടനാഴികളിൽ ഒന്നാണ് ഹോർമുസ് കടലിടുക്ക് .
മറൈൻ ട്രാഫിക് ഡാറ്റ അനുസരിച്ച്, ദ്രവീകൃത പെട്രോളിയം വാതകം വഹിക്കുന്ന സൂപ്പർടാങ്കറാണ് ഹോർമുസ് കടലിടുക്ക് കടന്നത് . സർവ് ശക്തി എന്നറിയപ്പെടുന്ന കപ്പൽ ഏകദേശം 45,000 ടൺ എൽപിജി വഹിക്കുന്നുണ്ട് .
ഇറാന്റെ ലാറക്, ഖേഷ്ം ദ്വീപുകൾ കടന്ന് ഒമാൻ ഉൾക്കടലിലേക്ക് നീങ്ങുന്ന ടാങ്കർ നേരത്തെ ട്രാക്ക് ചെയ്തിരുന്നു. ഇന്ത്യയെയാണ് തങ്ങളുടെ ലക്ഷ്യസ്ഥാനമായി അവർ സൂചിപ്പിക്കുന്നതെന്നും, ഉയർന്ന അപകടസാധ്യതയുള്ള ജലാശയങ്ങളിൽ സഞ്ചരിക്കുന്ന കപ്പലുകൾ കൂടുതലായി ഉപയോഗിക്കുന്ന സുരക്ഷാ നടപടിയായാണ് അവർ ഇന്ത്യക്കാരായ എൽപിജി ക്രൂവിനെ പ്രഖ്യാപിച്ചിരിക്കുന്നതെന്നും റിപ്പോർട്ടുണ്ട്.
സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷനാണ് ഈ കാർഗോ വാങ്ങുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തടസ്സങ്ങളില്ലാതെ യാത്ര പൂർത്തിയായാൽ, മേഖലയിൽ സംഘർഷങ്ങൾ രൂക്ഷമായതിനുശേഷം ഹോർമുസ് കടലിടുക്ക് കടക്കുന്ന ഇന്ത്യയുടെ ആദ്യ എൽ പി ജി ടാങ്കറാകും ഇത് . അതേസമയം ഇന്ത്യ ആഭ്യന്തര എൽപിജി ഉൽപ്പാദനം ഗണ്യമായി വികസിപ്പിച്ചിട്ടുണ്ട്. തുറമുഖങ്ങളിൽ എൽപിജി കയറ്റുമതിക്ക് മുൻഗണന നൽകുകയും ആഭ്യന്തര ഉൽപാദനം ശക്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

