ടൈറോൺ: കൗണ്ടി ടൈറോണിൽ കൊക്കെയ്ൻ വേട്ട. 1.6 മില്യൺ യൂറോ വിലവരുന്ന ലഹരിശേഖരം പിടിച്ചെടുത്തു. ജനുവരിയിൽ വാഹനത്തിൽ നിന്നും മൊബൈൽ ഫോണുകൾ പിടിച്ച സംഭവത്തിന്റെ തുടർച്ചയായി നടത്തിയ അന്വേഷണത്തിലാണ് ലഹരി വസ്തുക്കൾ പിടിച്ചെടുത്തത്.
വെള്ളിയാഴ്ച കുക്ക്സ്ടൗൺ മേഖലയിൽ ആയിരുന്നു സംഭവം. പ്രദേശത്ത് ലഹരി വിൽപ്പന നടത്തുന്ന സംഘത്തെ ലക്ഷ്യമിട്ട് അന്വേഷണസംഘം പരിശോധന നടത്തിയിരുന്നു. ഇതിലാണ് ലഹരി ശേഖരം പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് 30 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് അന്വേഷണ സംഘം അറിയിച്ചു.
Discussion about this post

