ഡബ്ലിൻ: സെന്റ് ആൻഡ്രൂസ് ചർച്ചിൽ ഫുഡ് ഹാൾ നിർമ്മിയ്ക്കാൻ പ്രമുഖ ടൂറിസം ഏജൻസിയായ ഫയൽറ്റ് അയർലന്റിന് അനുമതി. ചർച്ചകൾക്കും പരിശോധനകൾക്കും ശേഷം ഡബ്ലിൻ സിറ്റി കൗൺസിലാണ് അനുമതി നൽകിയത്. പുതിയ ഫുഡ് ഹാളിന്റെ വരവ് നഗരത്തിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക് വർദ്ധിപ്പിക്കും.
സെൻട്രൽ ഡബ്ലിനിലെ സഫോക്ക് സ്ട്രീറ്റിലാണ് ഒഴിഞ്ഞു കിടക്കുന്ന സെന്റ് ആൻഡ്രൂസ് പള്ളി സ്ഥിതി ചെയ്യുന്നത്. ഇതിന് മുൻപിലായുള്ള മോളി മലോണിന്റെ പ്രതിമയാണ് സഞ്ചാരികളെ ഇവിടേയ്ക്ക് ആകർഷിക്കുന്നത്. ഇത് പ്രയോജനപ്പെടുത്തിയുള്ള ഫുഡ് ടൂറിസമാണ് ഫയൽറ്റ് അയർലന്റ് ലക്ഷ്യമിടുന്നത്.
ഫുഡ് ടൂറിസം വഴി പ്രതിവർഷം 2 ബില്യൺ യൂറോയാണ് അയർലന്റിന്റെ ഖജനാവിൽ എത്തുന്നത്. സെന്റ് ആൻഡ്രൂസിൽ കൂടി ഫുഡ് ഹാൾ വരുമ്പോൾ ഇത് വർദ്ധിക്കുമെന്ന് ഫയൽറ്റ് അയർലന്റ് മാനേജർ മെക്കാർത്തി പറഞ്ഞു.