അത്ലോൺ: യൂറോപ്യൻ യൂണിയൻ – മെർകോസർ വ്യാപാരകരാറിനെതിരെ അയർലൻഡിലെ കർഷകർ. പ്രതിഷേധ സൂചകമായി ട്രാക്ടർ റാലി നടത്തി. വെസ്റ്റ്മീത്ത് കൗണ്ടിയിലെ അത്ലോണിൽ ആയിരുന്നു പ്രതിഷേധ പ്രകടനം നടന്നത്.
ഇൻഡിപെൻഡന്റ് അയർലൻഡ് പൊളിറ്റിക്കൽ പാർട്ടിയുടെ നേതൃത്വത്തിൽ ആയിരുന്നു പ്രതിഷേധം. നൂറ് കണക്കിന് കർഷകർ പ്രതിഷേധത്തിന്റെ ഭാഗമായി. എം6 മോട്ടോർവേയിൽ ആയിരുന്നു ട്രാക്ടർ റാലി. പ്രതിഷേധ പ്രകടനത്തെ തുടർന്ന് മേഖലയിൽ വലിയ ഗതാഗത തടസ്സം നേരിട്ടു.
Discussion about this post

