ഡബ്ലിൻ: യൂറോമില്യൺസ് ജാക്ക്പോട്ടിന് പിന്നാലെ യൂറോമില്യൺസ് പ്ലസും സ്വന്തമാക്കി അയർലന്റ്. ഡബ്ലിൻ സ്വദേശിയാണ് ഇക്കുറി യൂറോമില്യൺസ് പ്ലസ് നറുക്കെടുപ്പിൽ ടോപ്പ് പ്രൈസ് നേടിയത്. 5 ലക്ഷം യൂറോയാണ് വിജയിക്ക് സമ്മാനമായി ലഭിക്കുക.
ചെവ്വാഴ്ച രാത്രിയോടെയായിരുന്നു മത്സരഫലം പ്രഖ്യാപിച്ചത്. 16 , 20 , 38 , 41 , 50 ആണ് മത്സരത്തിൽ വിജയിച്ച നമ്പറുകൾ. നറുക്കെടുപ്പ് ദിവസം ഡബ്ലിൻ 6 ലെ നോർത്ത് ടെറനൂർ റോഡിലുള്ള സെൻട്രയിൽ നിന്നാണ് വിജയി ടിക്കറ്റ് വാങ്ങിയത്. കഴിഞ്ഞ ആഴ്ച ഐറിഷ് സ്വദേശിയ്ക്ക് 250 മില്യൺ യൂറോയുടെ റെക്കോർഡ് യൂറോ മില്യൺസ് ജാക്ക്പോട്ട് ലഭിച്ചതിന് പിന്നാലെയാണ് ഈ വിജയം.
Discussion about this post

