ഡബ്ലിൻ: വടക്കൻ അയർലന്റിൽ കാട്ടുതീയ്ക്ക് സാദ്ധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് പരിസ്ഥിതി മന്ത്രി ആൻഡ്രൂ മുയർ. ചൂട് കൂടിയ വരണ്ട കാലാവസ്ഥ തുടരുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. കാട്ടുതീയിൽ ഗുരുതരമായ പരിക്കോ മരണമോ പോലും സംഭവിക്കാമെന്നും അദ്ദേഹം പറഞ്ഞു.
അടുത്തിടെ ക്ലോഗറിനടുത്തുണ്ടായ തീപിടിത്തം, കാട്ടുതീ അതിവേഗം പടരുമെന്നാണ് നമ്മെ ഓർമ്മപ്പെടുത്തുന്നത്. ഇതിൽ അകപ്പെട്ടാൻ ജീവൻ നഷ്ടമാകും. പരിസ്ഥിതിനാശമുണ്ടാകും. ടൈറോൺ, മൊണാഗൻ എന്നീ കൗണ്ടികളിൽ ഉണ്ടായ തീപിടിത്തം സംരക്ഷിത മേഖലയുടെ മൂന്നിലൊന്ന് ഭാഗവും അഗ്നിക്കിരയാക്കി.
നിലവിലെ കാലാവസ്ഥ വാരാന്ത്യത്തിലും തുടരുമെന്നതിനാൽ ജാഗ്രത പുലർത്തുക. കാട്ടുതീയ്ക്ക് കാരണമാകുന്ന സാഹചര്യങ്ങളിൽ നിന്നും ഓരോരുത്തരും മാറി നിൽക്കുക. ആരെങ്കിലും മനപ്പൂർവ്വം തീയിടുന്ന പ്രവൃത്തി ചെയ്താൻ ഉടനെ പോലീസിനെ അറിയിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.