ഡബ്ലിൻ: എന്റർപ്രൈസ് അയർലൻഡ് പിന്തുണയ്ക്കുന്ന കമ്പനികളിലെ തൊഴിലവസരങ്ങളിൽ വർധനവ്. കഴിഞ്ഞ വർഷം കമ്പനികളിൽ 2,938 തൊഴിലവസരങ്ങളാണ് പുതുതായി സൃഷ്ടിക്കപ്പെട്ടത്. ഇതോടെ തൊഴിലവസരങ്ങൾ വർധിച്ച് 2,32,425 ആയി.
ആഗോളതലത്തിൽ ഐറിഷ് ബിസിനസ്സ് വികസിപ്പിക്കുന്നതിന് ഉത്തരവാദിത്തപ്പെട്ട സ്റ്റേറ്റ് ഏജൻസിയാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. 2025 ൽ ക്ലയിന്റ് കമ്പനികളിൽ സൃഷ്ടിക്കപ്പെട്ട ജോലികളിൽ 69% ഡബ്ലിന് പുറത്തായിരുന്നു. ഒൻപത് മേഖലയിൽ വലിയ തൊഴിൽ വളർച്ചയും രേഖപ്പെടുത്തിയെന്നാണ് റിപ്പോർട്ട്.
Discussion about this post

