ഡബ്ലിൻ ; ഡബ്ലിനിൽ സംശയാസ്പദമായ ഉപകരണം കണ്ടെത്തി . ഡബ്ലിൻ 1 ലെ നോർത്ത് സ്ട്രാൻഡ് റോഡിലാണ് ഉപകരണം കണ്ടെത്തിയത് . ഇതേ തുടർന്ന് ഗാർഡ അടിയന്തര സേവനങ്ങളും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ആർമി എക്സ്പ്ലോസീവ് ഓർഡനൻസ് ഡിസ്പോസൽ യൂണിറ്റും നിലവിൽ സംഭവസ്ഥലത്ത് പരിശോധന നടത്തുകയാണ്. സംഭവത്തിന് പിന്നാലെ നോർത്ത് സ്ട്രാൻഡ് റോഡിലെ ഫൈവ് ലാമ്പ്സ് ജംഗ്ഷനിൽ നിന്ന് ന്യൂകോമെൻ പാലത്തിലേക്കുള്ള റോഡ് അടച്ചു. മറ്റ് വാഹനങ്ങളും വഴി തിരിച്ചു വിടുകയാണ്.
Discussion about this post

