ഡബ്ലിൻ: ബ്ലൂടങ്ക് ബാധയെ തുടർന്നുള്ള അടിയന്തിര യോഗം ഇന്ന് ചേരും. വിഷയം ചർച്ച ചെയ്യാൻ കൃഷിവകുപ്പാണ് യോഗം ചേരുന്നത്. രണ്ടാമത്തെ അടിയന്തിര യോഗമാണ് ചേരുന്നത്.
ഇന്നലെയായിരുന്നു യോഗം തീരുമാനിച്ചിരുന്നത്. എന്നാൽ സാങ്കേതിക കാരണങ്ങളെ തുടർന്ന് ഇന്നത്തേയ്ക്ക് മാറ്റിവയ്ക്കുകയായിരുന്നു. വെക്സ്ഫോർഡിലെ കന്നുകാലി കൂട്ടത്തിൽ ബ്ലൂടങ്ക് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്നാണ് യോഗം ചേരാൻ തീരുമാനിച്ചത്.
Discussion about this post

