ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ സ്കൂളുകളിലേക്കും വ്യാപാരസ്ഥാപനങ്ങളിലേക്കും ഇ-മെയിൽ സന്ദേശങ്ങൾ എത്തിയ സംഭവത്തിൽ അന്വേഷണം. സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുക ലക്ഷ്യമിട്ടാണ് സന്ദേശങ്ങൾ അയച്ചത് എന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്. സന്ദേശം വ്യാജമാണെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസം ആയിരുന്നു കൗണ്ടിയിലെ നിരവധി സ്കൂളുകൾക്കും ബിസിനസ് സ്ഥാപനങ്ങൾക്കും ഇ-മെയിൽ സന്ദേശം ലഭിച്ചത്. ഇത് വലിയ പരിഭ്രാന്തി ആയിരുന്നു സൃഷ്ടിച്ചത്. വിദ്യാർത്ഥികൾ വീട്ടിൽ തന്നെ തുടരേണ്ട സാഹചര്യവും ഉണ്ടായി.
Discussion about this post

