തിങ്കളാഴ്ച മായോയിലെ കാസിൽബാറിൽ €360,000 വിലമതിക്കുന്ന കഞ്ചാവ് പിടിച്ചെടുത്തു . സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു.കാർ പരിശോധനയ്ക്കിടെയാണ്, 18 കിലോഗ്രാം അനധികൃത കഞ്ചാവ് പിടിച്ചെടുത്തത്.
സംഭവവുമായി ബന്ധപ്പെട്ട് 40 കാരനെയാണ് അറസ്റ്റ് ചെയ്തത് . ഇയാളെ നിലവിൽ വടക്കുപടിഞ്ഞാറൻ മേഖലയിലെ ഗാർഡ സ്റ്റേഷനിലേയ്ക്ക് മാറ്റിയിട്ടുണ്ട്.പിടിച്ചെടുത്ത മയക്കുമരുന്നുകൾ കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കും. അന്വേഷണം തുടരുകയാണെന്ന് ഗാർഡ പറഞ്ഞു.
Discussion about this post

