ലാവോയിസ്: കൗണ്ടി ലാവോയിസിലെ കൊക്കെയ്ൻ വേട്ടയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികൾക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. 11 വർഷത്തെ ശിക്ഷയാണ് വിധിച്ചത്. 46 വയസ്സുള്ള റോബർട്ട് വോജ്റ്റനോവിച്ച്, റോബർട്ട് കപ്പ് എന്നിവരാണ് കേസിലെ പ്രതികൾ.
കഴിഞ്ഞ വർഷം ആയിരുന്നു ഇവരുടെ പക്കൽ നിന്നും ലഹരി പിടിച്ചെടുത്തത്. 14 മില്യൺ യൂറോയുടെ കൊക്കെയ്ൻ ശേഖരം ആയിരുന്നു പിടിച്ചെടുത്തത്. വിൽപ്പനയ്ക്കും സ്വന്തം ഉപയോഗത്തിനും വേണ്ടിയായിരുന്നു ഇവർ ലഹരി കൈവശം കരുതിയത്. ചൊവ്വാഴ്ച കേസ് പരിഗണിച്ച കോടതി 11 വർഷത്തെ തടവിന് ശിക്ഷിക്കുകയായിരുന്നു.
Discussion about this post

