ഡബ്ലിൻ: അയർലൻഡിന്റെ കാർ വിപണിയിൽ ശക്തമായ സ്വാധീനം ചെലുത്തി ഇലക്ട്രിക് കാറുകൾ. കഴിഞ്ഞ വർഷം വിറ്റ് പോയ കാറുകളിൽ 46 ശതമാനത്തോളം ഇലക്ട്രിക് അല്ലെങ്കിൽ ഹൈബ്രിഡ് ആയിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ കണക്കുകളിലാണ് ഇക്കാര്യങ്ങൾ ഉള്ളത്.
2023 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇലക്ട്രിക് വാഹനങ്ങൾക്ക് പ്രിയമേറുന്നുവെന്ന് വേണം മനസ്സിലാക്കാൻ. 2023 ൽ ഏകദേശം 45 ശതമാനം ഇലക്ട്രിക് കാറുകൾ ആണ് വിറ്റ് പോയത്. എന്നാൽ ഇക്കുറി ഇത് 45.8 ശതമാനം ആണ്. 2015 ആകെ രേഖപ്പെടുത്തിയ 1.7 ശതമാനത്തിൽ നിന്നും ഇത് വലിയ കുതിച്ചുചാട്ടമാണ്.
Discussion about this post

