ഡബ്ലിൻ: രണ്ടാംവട്ടവും ഈജിപ്തിൽ കസ്റ്റഡിയിലാക്കപ്പെട്ട പീപ്പിൾ ബിഫോർ പ്രോഫിറ്റ് ടിഡി പോൾ മർഫിയെ മോചിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു മർഫിയെ അധികൃതർ വിട്ടയച്ചത്. അദ്ദേഹത്തിന്റെ പക്കൽ നിന്നും പിടിച്ചെടുത്ത പാസ്പോർട്ടും ഫോണും അധികൃതർ തിരിച്ച് നൽകി.
കെയ്റോയിൽ വച്ചായിരുന്നു മുർഫി വീണ്ടും പിടിയിലായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. അബ്ദീൻ പോലീസ് ആയിരുന്നു അദ്ദേഹത്തെയും സംഘത്തെയും പിടികൂടിയത്. തുടർന്ന് പോലീസ് സ്റ്റേഷനിൽ പാർപ്പിക്കുകയായിരുന്നു. വിവരം അറിഞ്ഞ് ഈജിപ്തിലെ ഐറിഷ് എംബസി അധികൃതരുമായി ബന്ധപ്പെട്ടു. ഇതോടെയാണ് മോചനം സാദ്ധ്യമായത്. ഗാസയിലേക്ക് കടക്കാൻ ശ്രമിച്ചതിന് വെള്ളിയാഴ്ചയും മർഫിയും സംഘവും പിടിയിലായിരുന്നു.
Discussion about this post

