ഡബ്ലിൻ: ഡബ്ലിൻ തുറമുഖത്ത് കണ്ടെയ്നറുകൾക്ക് അധിക നിരക്ക്. കണ്ടെയ്നർ ഒന്നിന് അഞ്ച് ശതമാനവും ഇൻഫ്രാസ്ട്രക്ചർ ചാർജ് ആയി 15 യൂറോയുമാണ് ഇനി മുതൽ ഈടാക്കുക. അതേസമയം അധിക നിരക്ക് രാജ്യത്ത് വീണ്ടും വിലക്കയറ്റത്തിന് കാരണം ആകുമെന്നാണ് വിലയിരുത്തൽ.
ഡബ്ലിൻ പോർട്ട് അതോറിറ്റിയുടേത് ആണ് നിരക്ക് വർധിപ്പിക്കാനുള്ള തീരുമാനം. നിരക്ക് വർധന നിലവിലെ ചിലവിനേക്കാൾ 46 ശതമാനം അധികം തുക ഇറക്കുമതിയ്ക്ക് നൽകേണ്ടതായി വരും. ഇത് ക്രമേണ വിലക്കയറ്റത്തിന് കാരണമാകും. അയർലൻഡിലെ പ്രധാന തുറമുഖമാണ് ഡബ്ലിൻ. പ്രതിവർഷം 165 ബില്യൺ യൂറോവരെ മൂല്യമുള്ള ചരക്കുകളാണ് ഡബ്ലിൻ തുറമുഖം വഴി കടന്ന് പോകുന്നത്.
Discussion about this post

