ഡബ്ലിൻ: ദ്രാവക രൂപത്തിലുള്ള വസ്തുക്കൾ കയ്യിൽ സൂക്ഷിക്കുന്നത് സംബന്ധിച്ച നിയമങ്ങൾ കർശനമാക്കി ഡബ്ലിൻ വിമാനത്താവളം. നിയമ ലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് വിമാനത്താവളത്തിന്റെ തീരുമാനം. വേനൽ അവധി ആരംഭിച്ച പശ്ചാത്തലത്തിലാണ് നടപടി.
സുരക്ഷാ കാരണങ്ങളെ തുടർന്ന് വിമാനങ്ങൾ വഴി കൊണ്ടുപോകാവുന്ന ദ്രാവക വസ്തുക്കൾക്ക് നിയന്ത്രണം ഉണ്ട്. ഇത് ഡബ്ലിൻ വിമാനത്താവളം കർശനമാക്കിയിരിക്കുകയാണ്. വിമാന യാത്രാ വേളയിൽ 100 മില്ലി ലിറ്ററിൽ താഴെ ദ്രാവകം മാത്രമേ കയ്യിൽ സൂക്ഷിക്കാൻ അനുവാദം ഉള്ളൂവെന്ന് വിമാനത്താവള അധികൃതർ ഓർമ്മിപ്പിക്കുന്നു. നിയമവുമായി ബന്ധപ്പെട്ട മറ്റ് നിർദ്ദേശങ്ങളും കൃത്യമായി പാലിക്കണം.
Discussion about this post