ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ വൻ ലഹരിവേട്ട. 1,25,00 യൂറോ വിലമതിക്കുന്ന കൊക്കെയ്ൻ ശേഖരം പിടികൂടി. സംഭവത്തിൽ 30 വയസ്സുള്ള പുരുഷനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നഗരത്തിന്റെ സെന്റ് മേരീസ് പാർക്ക് മേഖലയിലെ വീട്ടിൽ വാറണ്ട് പ്രകാരം പോലീസ് പരിശോധന നടത്തിയിരുന്നു. ഇതിലാണ് ലഹരിശേഖരം കണ്ടെടുത്തത്. കഞ്ചാവും ലഹരി ഗുളികകളും കണ്ടെടുത്തു. പ്രതി ഇപ്പോഴും പോലീസ് സ്റ്റേഷനിൽ തുടരുകയാണ്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.
Discussion about this post

