മീത്ത്: കൗണ്ടി മീത്തിൽ നദിയിൽ മുങ്ങിമരിച്ച ആൺകുട്ടിയുടെ സംസ്കാരം തിങ്കളാഴ്ച. കാർലോയിൽവച്ചായിരിക്കും സംസ്കാര ചടങ്ങുകൾ നടക്കുക. കാർലോ ടൗൺ സ്വദേശിയായ പീറ്റർ ബൈറൺ ആണ് മുങ്ങിമരിച്ചത്.
ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. മിൽഫോർഡ് പ്രദേശത്ത് വച്ചായിരുന്നു പീറ്റർ അപകടത്തിൽപ്പെട്ടത്. നീന്തുന്നതിനിടെ പീറ്റർ അവശനാകുകയായിരുന്നു. ഇതോടെ വെള്ളത്തിൽ മുങ്ങിപ്പോയി. ഉടനെ കോസ്റ്റ്ഗാർഡ് എത്തി രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും മരിക്കുകയായിരുന്നു. പീറ്ററിന് ആദരാഞ്ജലി അർപ്പിച്ച് രാഷ്ട്രീയ നേതാക്കൾ രംഗത്ത് എത്തിയിട്ടുണ്ട്.
Discussion about this post

