ഡബ്ലിൻ: കുത്തേറ്റുള്ള യുവാവിന്റെ മരണത്തിൽ നടുങ്ങി ഡബ്ലിൻ നഗരം. അക്രമസംഭവങ്ങൾ തുടർക്കഥയാകുമ്പോൾ വലിയ ഭീതിയാണ് ഡബ്ലിൻ നഗരവാസികൾക്കുള്ളത്. നഗരത്തിൽ ഉണ്ടായ ആക്രമണത്തിൽ 21 വയസ്സുകാരനാണ് ജീവൻ നഷ്ടമായത്.
ഗ്രാഫ്റ്റൻ സ്ട്രീറ്റനടുത്തുള്ള ക്ലാരെൻഡൻ സ്ട്രീറ്റിൽ പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. ആഫ്രിക്കൻ പൗരനാണ് കൊല്ലപ്പെട്ടത് എന്നാണ് വിവരം. ഇയാളുടെ മൃതദേഹം സെന്റ് ജെയിംസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവം നടന്ന പ്രദേശം വിശദമായ പരിശോധനകൾക്കായി ഇന്നും അടച്ചിടും.
Discussion about this post

