ഡബ്ലിൻ: ഡ്രൈവിംഗ് ടെസ്റ്റ് ബുക്ക് ചെയ്യാൻ അംഗീകാരം ഇല്ലാത്ത തേർഡ് പാർട്ടി ആപ്പുകൾ ഉപയോഗിച്ചവർക്ക് എട്ടിന്റെ പണി. ബുക്കിംഗുകൾ റോഡ് സേഫ്റ്റി അതോറിറ്റി റദ്ദാക്കും. ഇനി മുതൽ മൈറോഡ്സേഫ്റ്റി പോർട്ടൽ വഴിയുള്ള ബുക്കിംഗുകൾ മാത്രമേ സ്വീകരിക്കൂവെന്നും ആർഎസ്എ വ്യക്തമാക്കി.
ഡ്രൈവിംഗ് ടെസ്റ്റ് ബുക്കിംഗിനായി ഉപയോഗിക്കുന്ന തേർഡ് പാർട്ടി ആപ്പുകൾ ഉപയോഗിച്ചുള്ള തട്ടിപ്പ് സംബന്ധിച്ച വാർത്തകൾ അടുത്തിടെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരം ആപ്പുകളിൽ നിന്നുള്ള ബുക്കിംഗുകൾ റദ്ദാക്കാനുളള തീരുമാനം. ആർഎസ്എയുടെ പോർട്ടൽ വഴി ബുക്ക് ചെയ്യുമ്പോൾ ഡ്രൈവിംഗ് ടെസ്റ്റിനായി ആഴ്ചകളോളം കാത്തിരിക്കേണ്ട സാഹചര്യം ഉണ്ടാകാറുണ്ട്. ഇത് മുതലെടുത്താണ് ഇത്തരം ആപ്പുകൾ പ്രവർത്തിക്കുന്നത്.

