കോർക്ക്: കോർക്കിലെ കാസിൽടൗൺബെറെയിൽ മുങ്ങിമരിച്ച വ്യക്തിയുടെ പേര് വിവരങ്ങൾ പുറത്ത്. 55 വയസ്സുള്ള ഡാമിയൻ മക്ഗിന്നസാണ് മരിച്ചത്. ഡൊണഗലിലെ കില്ലിബെഗ്സ് സ്വദേശിയാണ്. കഴിഞ്ഞ ദിവസമായിരുന്നു ഡാമിയന്റെ മരണംം.
പിതാവ് പീറ്ററിനും മാതാവ് സൂസനുമൊപ്പം താമസിച്ചുവരികയായിരുന്നു ഡാമിയൻ. രണ്ട് സഹോദരങ്ങളും മരുമക്കളും അദ്ദേഹത്തിനുണ്ട്. ഡാമിയന്റെ സംസ്കാരം സംബന്ധിച്ച വിശദാംശങ്ങൾ പിന്നീട് പുറത്തുവിടുമെന്ന് കുടുംബം അറിയിച്ചു. ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു ഡാമിയൻ അപകടത്തിൽപ്പെട്ടത്. വിവരം അറിഞ്ഞ് അടിയന്തര സേവനങ്ങൾ ഉടനെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
Discussion about this post

