ഡബ്ലിൻ: അയർലൻഡിൽ ഇ- സ്കൂട്ടർ വിൽപ്പന നിർത്തിവച്ചതായി ഡെക്കാത്ലോൺ. മറ്റ് റീട്ടെയ്ലർ മാതൃക പിന്തുടർന്നുകൊണ്ടാണ് ഡെക്കാത്ലോണിന്റെ തീരുമാനം. അയർലൻഡിൽ ഇ- സ്കൂട്ടർ അപകടങ്ങൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ ആമസോൺ ഉൾപ്പെടെ ഇ- സ്കൂട്ടർ വിൽക്കുന്നത് നിർത്തിവച്ചിരുന്നു.
ഡെക്കാത്ലോൺ അയർലൻഡ് ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കമ്പനി നേരിട്ട് വിൽക്കുന്ന ഉത്പന്നങ്ങൾക്കൊപ്പം മൂന്നാം കക്ഷി വിൽപ്പനക്കാരുടെ ഇ- സ്കൂട്ടറുകളും പ്ലാറ്റ്ഫോമിൽ നിന്നും നീക്കം ചെയ്യുമെന്ന് ഡെക്കാത്ലോൺ അറിയിച്ചു.
ഇ- സ്കൂട്ടർ അപകടങ്ങളിൽ മരിച്ചവരുടെയും തലയ്ക്ക് സാരമായി പരിക്കേറ്റവരുടെയും വിവരങ്ങൾ അടുത്തിടെ അധികൃതർ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയായിരുന്നു റീട്ടെയ്ൽ കമ്പനികൾ ഇ- സ്കൂട്ടറുകൾ വിപണിയിൽ നിന്നും പിൻവലിക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ ആഴ്ച ആയിരുന്നു ആമസോൺ അയർലൻഡ്, അലി എക്സ്പ്രസ് എന്നിവർ ഇ- സ്കൂട്ടറുകൾ പിൻവലിക്കുന്നതായി അറിയിച്ചത്.

