ഡബ്ലിൻ: മാലിന്യ സംസ്കരണം കാര്യക്ഷമമാക്കാൻ കൂടുതൽ ജീവനക്കാരെ നിയമിക്കാൻ ഡബ്ലിൻ സിറ്റി കൗൺസിൽ. 100 ശുചീകരണ തൊഴിലാളികളെ കൂടി നിയമിക്കാനാണ് കൗൺസിലിന്റെ തീരുമാനം. 24 മണിക്കൂർ നേരവും വൃത്തിയാക്കുന്ന മേഖലകളുടെ എണ്ണം വർദ്ധിപ്പിക്കാനും കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്.
അയർലൻഡിന്റെ തലസ്ഥാന നഗരിയെ ശുചിയായി സൂക്ഷിക്കുകയാണ് കൗൺസിലിന്റെ ലക്ഷ്യം. ഇതിനായി ആറ് പുതിയ ലിറ്റർ വാർഡൻമാരെ നിയോഗിക്കും. രാത്രി കാല പട്രോളിംഗ് ആരംഭിക്കാനും തീരുമാനം ആയിട്ടുണ്ട്.
വരും ആഴ്ചകളിൽ ബിൻ ബാഗിന്റെ നിരോധനം കൂടുതൽ കാര്യക്ഷമമാക്കും. 90 നഗരങ്ങളിൽ കൂടി നിരോധനം വ്യാപിപ്പിക്കാനാണ് തീരുമാനം.
Discussion about this post

