മുള്ളിംഗർ: മുള്ളിംഗർ പള്ളിയിൽ വലിയ പെരുന്നാളും ഇടവക ദിനവും. ആഘോഷപരിപാടികൾക്ക് ഇന്ന് കൊടിയേറും. ഈ മാസം 29, 30 തിയതികളിലാണ് പെരുന്നാളും ഇടവക ദിനവും ആഘോഷിക്കുന്നത്. ഇന്ന് വൈകീട്ട് അഞ്ച് മണിയ്ക്ക് ആഘോഷപരിപാടിയ്ക്ക് കൊടിയേറും.
വികാരി ഫാ. നൈനാൻ കുര്യാക്കോസ് ആണ് കൊടിയേറ്റം നിർവ്വഹിക്കുന്നത്. 30 ന് രാവിലെ 8 മണിയ്ക്ക് പ്രഭാത നമസ്ക്കാരത്തോടെ ആയിരിക്കും തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിയ്ക്കുക. 14ാമത് ഇടവക ദിനം ആണ് വരാനിരിക്കുന്നത്. 2012 ൽ ആയിരുന്നു മുള്ളിംഗർ കേന്ദ്രമാക്കി ഓർത്തഡോക്സ് ഇടവക ആരംഭിച്ചത്.
Discussion about this post

