ഡബ്ലിൻ: കുപ്രസിദ്ധ കുറ്റവാളി ഡാനിയേൽ കിനഹാനെ ദിവസങ്ങൾക്കുള്ളിൽ അയർലൻഡിൽ എത്തിച്ചേക്കും. ഞായറാഴ്ചയോ തിങ്കളാഴ്ചയോ കിനഹാൻ രാജ്യത്ത് എത്തുമെന്നാണ് ഗാർഡയിൽ നിന്നും ലഭിക്കുന്ന സൂചന. കഴിഞ്ഞ ആഴ്ചയായിരുന്നു ദുബായിൽ പിടിയിലായ കിനഹാനെ നാടുകടത്താൻ ഉത്തരവിട്ടത്.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കിനഹാനെ 2016 ലാണ് അവസാനമായി രാജ്യത്ത് കണ്ടത്. ഇതിന് ശേഷം ഇയാൾ രാജ്യംവിട്ടുവെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇയാളുടെ നേതൃത്വത്തിൽ രാജ്യത്ത് ലഹരി സംഘങ്ങൾ പ്രവർത്തിച്ചിരുന്നു. 49 കാരനായ കിനഹാൻ ഏപ്രിലിലാണ് ദുബായ് പോലീസിന്റെ പിടിയിലായത്. അതേസമയം കിനഹാനെ പാർപ്പിക്കുന്നതിനായുള്ള എല്ലാ ഒരുക്കങ്ങളും ഗാർഡ പൂർത്തിയാക്കിയിട്ടുണ്ട്.

