കെറി: അയർലൻഡിൽ ഇന്നും തണുപ്പ്. ഇതേ തുടർന്ന് നാല് കൗണ്ടികളിൽ യെല്ലോ വാണിംഗ് ഏർപ്പെടുത്തി. ഗൊരെത്തി ചുഴലിക്കാറ്റ് രൂപപ്പെടുന്ന പശ്ചാത്തലത്തിലാണ് അയർലൻഡിൽ തണുപ്പ് കനക്കുന്നത്.
കോർക്ക്, കെറി, വാട്ടർഫോർഡ്, വെക്സ്ഫോർഡ് എന്നീ കൗണ്ടികളിലാണ് യെല്ലോ അലർട്ട്. ഇന്ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് മുന്നറിയിപ്പ് നിലവിൽ വരും. ഇന്ന് രാത്രി എട്ട് മണിയ്ക്കാണ് ഈ മുന്നറിയിപ്പ് അവസാനിക്കുക. മഞ്ഞിന് പുറമേ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്.
Discussion about this post

