ഡബ്ലിൻ: ഗൊരെത്തി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതയിൽ അയർലൻഡ്. ശക്തമായ കാറ്റിന്റെ പശ്ചാത്തലത്തിൽ ഏഴ് കൗണ്ടികളിൽ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. നാളേയ്ക്കാണ് മുന്നറിയിപ്പ്.
ക്ലെയർ, കെറി, ഡൊണഗൽ, ഗാൽവേ, ലെയ്ട്രിം, മയോ, സ്ലൈഗോ എന്നീ കൗണ്ടികളിലാണ് യെല്ലോ വാണിംഗ് ഉള്ളത്. നാളെ വൈകീട്ട് നാല് മണി മുതൽ മുന്നറിയിപ്പ് നിലവിൽവരും. രാത്രി 10 മണിവരെയാണ് മുന്നറിയിപ്പ്. ശക്തമായ കാറ്റ് വാഹനയാത്രികർക്ക് ഉൾപ്പെടെ വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചേക്കാമെന്ന് മെറ്റ് ഐറാൻ അറിയിച്ചു.
Discussion about this post

