ഡൗൺ: ക്രോസ് കമ്യൂണിറ്റി സമ്മർ സ്പോർട്സ് ക്ലബ്ബ് റദ്ദാക്കി കൗണ്ടി ഡൗണിലെ ക്രിക്കറ്റ് ക്ലബ്ബ്. ജിഎഎ താരങ്ങളായ കുട്ടികളെ ഉൾപ്പെടുത്തിയതിൽ വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് തീരുമാനം. വെള്ളിയാഴ്ച മുതലാണ് പദ്ധതി ആരംഭിക്കാനിരുന്നത്.
നോർത്ത് ഡൗൺ ക്രിക്കറ്റ് ക്ലബ്ബാണ് ക്രോസ് കമ്യൂണിറ്റി സമ്മർ സ്പോർട് ക്ലബ്ബിന് തുടക്കം കുറിയ്ക്കാനിരുന്നത്. കായിക മത്സരങ്ങളിലൂടെ സൗഹൃദം വളർത്തുകയാണ് ക്ലബ്ബിന്റെ ലക്ഷ്യം. എന്നാൽ ജിഎഎ താരങ്ങളായ കുട്ടികളെ ഉൾപ്പെടുത്തിയതിൽ സോഷ്യൽ മീഡിയയിൽ ക്രിക്കറ്റ് ക്ലബ്ബിനെതിരെ വലിയ വിമർശനം ഉയരുകയായിരുന്നു. ക്ലബ്ബിനെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങളും ആളുകളുടെ ഭാഗത്ത് നിന്നും ഉയർന്നിരുന്നു. ഇതോടെയാണ് പദ്ധതി ഉപേക്ഷിക്കാൻ ക്ലബ്ബ് അധികൃതർ തീരുമാനിച്ചത്.

