കോർക്ക്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കാറുണ്ടെന്ന് തുറന്ന് സമ്മതിച്ച് കോർക്ക് ലോർഡ് മേയർ. പ്രസംഗങ്ങൾ തയ്യാറാക്കാൻ എഐ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താറുണ്ടെന്നാണ് ഫെർഗെൽ ഡെന്നഹിയുടെ വെളിപ്പെടുത്തൽ. കോർക്കിലെ ഡാറ്റാ സെന്ററിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പണ്ട് പ്രസംഗങ്ങൾ തയ്യാറാക്കാൻ താൻ മണിക്കൂറുകൾ എടുക്കുമായിരുന്നു. താൻ ജനങ്ങളെ പ്രതിനിധീകരിക്കുന്ന വ്യക്തിയായത് കൊണ്ട് ഏറ്റവും ഉത്തമമാകുന്നത് തന്നെ അവർക്ക് നൽകണം എന്നുണ്ട്. എന്നാൽ എഐയുടെ വരവോടെ അതിനെ ആശ്രയിക്കാൻ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
Discussion about this post

