ഡബ്ലിൻ: അയർലൻഡിൽ 6 ലക്ഷത്തോളം പേർക്കുള്ള ചൈൽഡ് ബെനിഫിറ്റ് പേയ്മെന്റ് നിർത്തിവയ്ക്കും. കണ്ടിന്യൂയിംഗ് എലിജിബിലിറ്റി സർട്ടിഫിക്കേറ്റ് നൽകാത്ത പശ്ചാത്തലത്തിലാണ് ബെനിഫിറ്റ് പേയ്മെന്റ് നൽകുന്നത് താത്കാലികമായി നിർത്തിവയ്ക്കാനുള്ള തീരുമാനം. 6,75,000 പേരാണ് സർട്ടിഫിക്കേറ്റ് നൽകാത്തത്.
ആനുകൂല്യ തട്ടിപ്പുകൾ കണ്ടെത്തുന്നതിനും തടയുന്നതിനുമായുള്ള സർട്ടിഫിക്കേറ്റുകളാണ് എലിജിബിലിറ്റി സർട്ടിഫിക്കറ്റ്. ഓരോ രണ്ട് വർഷത്തിലും ഫോം സാമൂഹിക സംരക്ഷണ വകുപ്പ് പോസ്റ്റ് ചെയ്യുന്നുണ്ട്. ഇതിൽ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തണം. ഇത് 28 ദിവസത്തിനുള്ളിൽ ശരിയായ വിലാസത്തിൽ തിരികെ നൽകണം. അല്ലാത്തവർക്കുള്ള ആനുകൂല്യങ്ങൾ നിർത്തിവയ്ക്കും.
Discussion about this post

