ഐറിഷ് പ്രസിഡന്റ് മത്സര രംഗത്ത് നിന്നും പിന്‍വാങ്ങുന്നതായി കോണർ മക്ഗ്രെഗർ. മുന്‍ മിക്സഡ് മാര്‍ഷ്യല്‍ ആര്‍ട്സ് ഫൈറ്റര്‍ കൂടിയായ കോണർ മക്ഗ്രെഗർ, സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
തന്നെ മത്സരിക്കുന്നതില്‍ നിന്നും തടയുന്നത് രാജ്യത്തെ കാലഹരണപ്പെട്ട ഭരണഘടനയാണെന്നും മക്ഗ്രെഗർ, പോസ്റ്റില്‍ ആരോപിച്ചു. നേരത്തെ പീഡന കേസില്‍ സിവില്‍ കോടതി കുറ്റക്കാരനെന്ന് വിധിച്ച മക്ഗ്രെഗർ താൻ നിരപരാധിയാണെന്നും, ഉഭയസമ്മതപ്രകാരമായുള്ള ബന്ധമായിരുന്നു അതെന്നും വാദിച്ചിരുന്നു.
അതേസമയം തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ശ്രമം താന്‍ ഉപേക്ഷിച്ചിട്ടില്ലെന്നും, ഭാവിയില്‍ സ്ഥാനാര്ത്ഥ്വത്തിനായി ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post

