ഡബ്ലിൻ: മൈഗ്രന്റ് നഴ്സസ് അയർലൻഡിന്റെ നഴ്സസ് വിംഗിന്റെ ദേശീയ സമ്മേളനം അടുത്ത മാസം. സെപ്തംബർ 19 ശനിയാഴ്ച ഡബ്ലിനിലെ ഐഎൻഎംഒ ആസ്ഥാനത്താണ് പരിപാടി സംഘടിപ്പിക്കുന്നത്. നഴ്സസ് വിംഗിന്റെ രണ്ടാമത് ദേശീയ സമ്മേളനമാണ് നടക്കാനിരിക്കുന്നത്.
അയർലൻഡിന്റെ ആരോഗ്യമന്ത്രി ജെന്നിഫർ കരോൾ മക്നീൽ ആണ് സമ്മേളനത്തിലെ മുഖ്യാതിഥി. റോയൽ കോളേജ് ഓഫ് നഴ്സിംഗിന്റെ പ്രസിഡന്റും മലയാളിയുമായ ബിജോയ് സെബാസ്റ്റിയൻ, ഐഎൻഎംഒ ജനറൽ സെക്രട്ടറി ഫിൽ നിഹെ, അയർലൻഡ് ഡെപ്യൂട്ടി ചീഫ് നഴ്സിംഗ് ഓഫീസർ എന്നിവർ പരിപാടിയിൽ വിശിഷ്ടാതിഥികളായി പങ്കെടുക്കും. വിദേശ നഴ്സുമാർക്കെതിരെ രാജ്യത്ത് വർധിച്ചുവരുന്ന അതിക്രമങ്ങളെക്കുറിച്ചാണ് സമ്മേളനം ചർച്ച ചെയ്യുക.

