ഡബ്ലിൻ: അയർലന്റിലെ ക്വാറികൾക്ക് മതിയായ അനുമതി നൽകണമെന്ന ആവശ്യവുമായി കോൺക്രീറ്റ് വ്യവസായികൾ. ക്വാറി ഉത്പന്നങ്ങളുടെ ദൗർലഭ്യം ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. സർക്കാരിന്റെ നിർമ്മാണ പദ്ധതികൾ ഉൾപ്പെടെ വലിയ പ്രതിസന്ധി നേരിടുമെന്നും ഐറിഷ് കോൺക്രീറ്റ് ഫെഡറേഷൻ വ്യക്തമാക്കി. നിലവിൽ ക്വാറി ഉത്പന്നങ്ങൾക്ക് അയർലന്റിൽ ക്ഷാമം നേരിടുന്നുണ്ട്.
കല്ല്, മണ്ണ്, ചരൽ എന്നിവയ്ക്ക് വരും വർഷങ്ങളിൽ വലിയ ദൗർലഭ്യം നേരിടേണ്ടിവരും. ഇത് പരിഹരിക്കണമെങ്കിൽ ക്വാറികൾക്ക് ആസൂത്രണ അനുമതി നൽകണം. സർക്കാരിന്റെ ഭവനപദ്ധതി ഉൾപ്പെടെ വലിയ തടസ്സം നേരിടുമെന്നും ഫെഡറേഷൻ മുന്നറിയിപ്പ് നൽകി.
Discussion about this post

