ഡബ്ലിൻ: ഡബ്ലിനിലെ കൂലോക്കിൽ പുതിയ അപ്പാർട്ട്മെന്റ് നിർമ്മാണത്തിന് അനുമതി. ഡബ്ലിൻ സിറ്റി കൗൺസിലാണ് അപേക്ഷകരായ പ്ലാറ്റിനം ലാൻഡ്സ് ലിമിറ്റഡിന് അനുമതി നൽകിയത്. പ്രമുഖ ചോക്ലേറ്റ് കമ്പനിയായ കാഡ്ബറിയുടെ ആശങ്കകൾ അവഗണിച്ചുകൊണ്ടായിരുന്നു കൗൺസിലിന്റെ തീരുമാനം.
മുൻ ചിവേഴ്സ് ഫാക്ടറിയുടെ സ്ഥലത്താണ് പുതിയ അപ്പാർട്ട്മെന്റുകൾ നിർമ്മിക്കുന്നത്. 618 അപ്പാർട്ട്മെന്റുകളാണ് ഇവിടെ നിർമ്മിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ നവംബറിലാണ് ഇത് സംബന്ധിച്ച അപേക്ഷ കമ്പനി കൗൺസിൽ മുൻപാകെ സമർപ്പിച്ചത്. എന്നാൽ കാഡ്ബറി ചോക്ലേറ്റ് നിർമ്മാതാക്കളായ മൊണ്ടെലെസ് യൂറോപ്പ് ഇതിനെ എതിർക്കുകയായിരുന്നു. അപ്പാർട്ട്മെന്റ് വന്നാൽ അത് പ്ലാന്റിലേക്ക് കൂടുതൽ എലികൾ എത്തുന്നതിന് കാരണം ആകുമെന്നായിരുന്നു കമ്പനിയുടെ വാദം. എന്നാൽ ഇത് കൗൺസിൽ തള്ളുകയായിരുന്നു.

