ഡബ്ലിൻ: അയർലൻഡിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പിടിച്ചെടുത്തത് ലക്ഷങ്ങൾ വിലമതിയ്ക്കുന്ന സൈക്കോ ആക്ടീവ് മരുന്നുകൾ അടങ്ങിയ വാപ്പിംഗ് ഉത്പന്നങ്ങൾ. പാർലമെന്റിൽ ഉപപ്രധാനമന്ത്രി സൈമൺ ഹാരിസാണ് ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പങ്കുവച്ചത്. 2020 മുതലുള്ള കണക്കുകളാണ് ഇത്.
റവന്യൂ കമ്മീഷണർമാരുടെ നേതൃത്വത്തിലാണ് വാപ്പിംഗ് ഉത്പന്നങ്ങൾ പിടിച്ചെടുത്തത്. അഞ്ച് വർഷത്തിനിടെ 4,27,000 യൂറോയിലധികം വിലമതിയ്ക്കുന്ന ഉത്പന്നങ്ങൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്തതായി അധികൃതർ അറിയിക്കുന്നു. അഞ്ച് വർഷത്തിൽ സെമി-സിന്തറ്റിക് കന്നാബിനോയിഡുകൾ അടങ്ങിയ 470 വാപ്പിംഗ് ഉത്പ്പന്നങ്ങൾ പിടിച്ചെടുത്തു.
Discussion about this post

