ഡബ്ലിൻ: കാലാവസ്ഥ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ അയർലൻഡ് പരാജയപ്പെടുമെന്ന് വ്യക്തമാക്കി കാലാവസ്ഥാ, ഊർജ്ജ, പരിസ്ഥിതി മന്ത്രി ദരാഗ് ഒ ബ്രിയാൻ. പരിസ്ഥിതി സംരക്ഷണ ഏജൻസിയിൽ നിന്നുള്ള പ്രവചനങ്ങളെ ഉദ്ദരിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 2030 ഓടെ ഹരിതഗൃഹ വാതക ഉദ്വമനം കുറയ്ക്കുന്നതിനുള്ള ലക്ഷ്യങ്ങൾ അയർലൻഡിന് കൈവരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ 2030 കളുടെ തുടക്കത്തിൽ ലക്ഷ്യങ്ങൾ കൈവരിക്കാൻ അയർലൻഡിന് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹരിതഗൃഹ വാതക ഉദ്വമനം 51 ശതമാനം കുറയ്ക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്. എന്നാൽ 25 ശതമാനത്തിന്റെ കുറവ് ഉണ്ടാകുമെന്നാണ് ഇപിഎയുടെ പ്രവചനം. അടുത്ത നാലര വർഷത്തേയ്ക്ക് നിലവിലുള്ള കാലാവസ്ഥാ നയങ്ങൾ രാജ്യം പിന്തുടരും. എങ്കിലും ലക്ഷ്യം കൈവരിക്കാൻ പ്രയാസമാണെന്നും ഇപിഎ ചൂണ്ടിക്കാട്ടുന്നു.

