ഡബ്ലിൻ: അയർലൻഡിലെ ക്രോക്ക് പാർക്കിൽ ഈദ് ദിനാഘോഷം നടന്നു. നൂറ് കണക്കിന് പേരാണ് പരിപാടിയുടെ ഭാഗമായത്. അയർലൻഡ് മുൻ പ്രധാനമന്ത്രി ബെർട്ട് അഹേർൺ പരിപാടിയിൽ ക്ഷണിക്കപ്പെട്ട അതിഥിയായി പങ്കെടുത്തു. ഏഴാമത് ഈദ് ആഘോഷം ആണ് ഇക്കുറി സംഘടിപ്പിച്ചത്.
ഷെയ്ഖ് ഡോ. ഉമർ അൽ-ഖാദ്രിയുടെ നേതൃത്വത്തിൽ ഈദ് പ്രാർത്ഥന നടന്നു. ഇതിന് പിന്നാലെ അഹേർൺ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു. കത്തോലിക്കാ സഭയെ പ്രതിനിധീകരിച്ച മജിസ്റ്റർ ഇയോയിൻ തൈൻ ആഘോഷ പരിപാടിയിൽ പങ്കെടുത്തിരുന്നു.
Discussion about this post

