ന്യൂഡൽഹി : പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീട്ടിൽ നടന്ന റെയ്ഡ് പൂർത്തിയായതിനു പിന്നാലെ സംഘർഷം . ഇഡി ഉദ്യോഗസ്ഥരുടേ വാഹനങ്ങൾക്ക് നേരെ സിപിഎം പ്രവർത്തകർ കല്ലുകളും, കുപ്പികളും വലിച്ചെറിഞ്ഞു. മൂന്ന് വാഹനങ്ങൾ തകർത്തു. മറ്റ് വാഹങ്ങളുടെ ചില്ലുകളും തകർത്തു. ഒരു കാറിന്റെ ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ട്
വീടിനു മുന്നിൽ ഉണ്ടായിരുന്ന പൊലീസുകാരുടെ ഹെൽമറ്റുകൾ പിടിച്ചു വാങ്ങിയ സിപിഎം പ്രവത്തകർ അവ വീട്ടുമുറ്റത്തുണ്ടായിരുന്ന സിആർപിഎഫ് ജവാന്മാർക്ക് നേരെ വലിച്ചെറിഞ്ഞു. . ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ടതിലും, വാഹങ്ങൾ തകർത്തതിലും ഇഡി തമ്പാനൂർ പൊലീസിൽ പരാതി നൽകി.
അതേസമയം ‘ സ്വന്തം പാർട്ടിക്കാരല്ലാത്തവർക്ക് നേരെ ഇഡിയുടെ പരിശോധന നടക്കട്ടെ എന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നതെന്ന് പിണറായി വിജയൻ പറഞ്ഞു.
‘ റെയ്ഡ് നടത്തി തളർത്താമെന്ന് കരുത്തരുത് . എല്ലാ കാലത്തും പാർട്ടിയുടെ അകമഴിഞ്ഞ പിന്തുണയാണ് ലഭിക്കുന്നത്. അതിന് ഒരു കുറവുമില്ലെന്നതിന്റെ തെളിവാണിന്ന് കണ്ടത് . ഏറെ കാര്യങ്ങൾ പറയാനുണ്ട്. എന്നാൽ അത് പിന്നീട് പറയാം ‘ പിണറായി പറഞ്ഞു. റെയ്ഡിനെതിരെ ഇഡി ആസ്ഥാനത്തേയ്ക്ക് മാർച്ച് നടത്തിയ സിപിഎം നേതാവ് എം എ ബേബി അടക്കമുള്ള മുതിർന്ന നേതാക്കളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇന്ന് രാവിലെ 6 മണിയോടെയാണ് പിണറായിയുടെ കണ്ണൂരിലെയും, തിരുവനന്തപുരത്തെയും വസതികളിലും, മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലും റെയ്ഡ് ആരംഭിച്ചത്. എക്സാലോജിക്- സിം എം ആർ എൽ ഇടപാടുമായി ബന്ധപ്പെട്ടാണ് പരിശോധന
ഇന്നലെയാണ് ഇഡി അന്വേഷണത്തിനെതിരെയുള്ള ഹർജി ഹൈക്കോടതി തള്ളിയത് . തൊട്ടുപിന്നാലെ മേൽക്കോടതിയെ സമീപിക്കാൻ ഹർജിക്കാർ രണ്ടാഴ്ച്ചത്തെ സമയം ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇഡി അതിനെ എതിർത്തു.
സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഡിവിഷൻ ബെഞ്ചിനെ സമീപിക്കാനായാലും രണ്ട് ദിവസത്തെ അവധിയ്ക്ക് ശേഷം വെള്ളിയാഴ്ച്ച മാത്രമേ സാധിക്കൂ . അതാണ് ഇഡിയ്ക്ക് പിടിവള്ളിയായത് . എങ്കിലും ഇന്നലെ കോടതി ഉത്തരവ് വന്നതിനു പിന്നാലെ ഇന്ന് ഇത്തരമൊരു റെയ്ഡ് പിണറായി പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് സൂചന .

